ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയിലേക്ക്, മൂന്ന് ഏകദിനങ്ങളിൽ കളിക്കും

ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയിലേക്ക് യാത്രയാകും. മൂന്ന് ഏകദിന പരമ്പരകളിലാകും ടീമുകള്‍ ഏറ്റുമുട്ടുക. ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടാകും ഈ മത്സരങ്ങള്‍ നവംബര്‍ അവസാനത്തോടെയാണ് മത്സരങ്ങള്‍ നടക്കുക.

ഫെബ്രുവരി 2023ൽ നടത്താനിരുന്ന മത്സരങ്ങളാണ് നവംബറിലേക്ക് മുന്നോട്ടാക്കിയത്. നവംബര്‍ 25, 27, 30 തീയ്യതികളില്‍ ശ്രീലങ്കയിലെ പല്ലേകെലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഇത് ആദ്യമായിട്ടാകും ശ്രീലങ്കയിലേക്ക് അഫ്ഗാനിസ്ഥാന്‍ ഒരു ബൈലാറ്ററൽ പരമ്പരയ്ക്കായി എത്തുന്നത്. ഏഷ്യ കപ്പിലും ലോകകപ്പിലും രണ്ട് തവണ ഇരു ടീമുകളും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ശ്രീലങ്കയാണ് മുന്നിട്ട് നിൽക്കുന്നത്.