ആദ്യ ദിവസം അഫ്ഗാനിസ്ഥാനു മേല്‍ക്കൈ

അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ മേല്‍ക്കൈ നേടി അഫ്ഗാനിസ്ഥാന്‍. അയര്‍ലണ്ടിനെ 172 റണ്‍സിനു പുറത്താക്കിയ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ അയര്‍ലണ്ട് 82 റണ്‍സ് പിന്നിലെങ്കിലും 90/2 എന്ന ശക്തമായ നിലയില്‍ തന്നെയാണ്. 85/9 എന്ന നിലയില്‍ വീണ അയര്‍ലണ്ടിനു രക്ഷയായത് ടിം മുര്‍ട്ഗ(54*)-ജോര്‍ജ്ജ് ഡോക്രെല്‍(39) കൂട്ടുകെട്ട് പത്താം വിക്കറ്റില്‍ നേടിയ 87 റണ്‍സാണ്.

ജെയിംസ് കാമറൂണ്‍-ഡോവ് ആണ് അയര്‍ലണ്ടിനു വേണ്ടി രണ്ട് വിക്കറ്റും നേടിയത്. മുഹമ്മദ് ഷെഹ്സാദ് 40 റണ്‍സ് നേടി പുറത്തായപ്പോള്‍ റഹ്മത് ഷാ(22*) ഹസ്മത്തുള്ള ഷഹീദി(13*) എന്നിവരാണ് അഫ്ഗാനിസ്ഥാനായി ക്രീസി‍ല്‍ നില്‍ക്കുന്നത്.