142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍

ഡെറാഡൂണില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍. 172 റണ്‍സിനു അയര്‍ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച അഫ്ഗാനിസ്ഥാന്‍ 314 റണ്‍സിനു ഒന്നാം ഇന്നിംഗ്സില്‍ പുറത്താകുകയായിരുന്നു.

98 റണ്‍സ് നേടിയ റഹ്മത് ഷായ്ക്ക് തന്റെ കന്നി ശതകം നഷ്ടമായെങ്കിലും ഹസ്രത്തുള്ള ഷഹീദി(61), അസ്ഗര്‍ അഫ്ഗാന്‍(67) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷെഹ്സാദും 40 റണ്‍സ് നേടി അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങുകയായിരുന്നു. അയര്‍ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് തോംപ്സണ്‍ മൂന്നും ജെയിം കാമറൂണ്‍-ഡോവ്, ജോര്‍ജ്ജ് ഡോക്രെല്‍, ആന്‍ഡി മക്ബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ അയര്‍ലണ്ട് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 22/1 എന്ന നിലയിലാണ്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പൂജ്യത്തിനു പുറത്തായപ്പോള്‍ ആന്‍ഡി ബാല്‍ബിര്‍ണേ 14 റണ്‍സും പോള്‍ സ്റ്റിര്‍ലിംഗ് 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

Previous articleകിരീടത്തോടടുത്ത് ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ബിൽബാവോ
Next articleഇറ്റലിയിൽ റൊണാൾഡോയെ പിന്നിലാക്കി 36 കാരനായ ക്വഗ്ലിയരെല്ല ടോപ്പ് സ്‌കോറർ