ഇറ്റലിയിൽ റൊണാൾഡോയെ പിന്നിലാക്കി 36 കാരനായ ക്വഗ്ലിയരെല്ല ടോപ്പ് സ്‌കോറർ

സീരി എയിൽ ടോപ്പ് സ്‌കോറർ 36 കാരനായ ഫാബിയോ ക്വഗ്ലിയരെല്ലയാണ്. യുവന്റസിന്റെ സൂപ്പർ താരത്തിനെ മുൻപേ മറികടന്ന സാംപ്‌ടോറിയയുടെ ക്വഗ്ലിയരെല്ല 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. സാംപ്‌ടോറിയയുടെ സാസുവോളയ്‌ക്കെതിരായ മത്സരത്തിലും ഗോളടിക്കാൻ താരത്തിന് സാധിച്ചു. 5-3 ന്റെ ജയമാണ് സാസുവോളയ്‌ക്കെതിരെ സംപ്റ്റോറിയ നേടിയത്.

21 ഗോളുകൾക്ക് പുറമെ ഏഴു ഗോളുകൾക്ക് വഴിയരുക്കുകയും ചെയ്തിട്ടുണ്ട് വെറ്ററൻ താരം. അതെ സമയം യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ ലീഗിൽ 19 ഗോളുകൾ നേടുകയും 8 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ ടോപ്പ് സ്കോറർക്കായിട്ടുള്ള മത്സരം കനക്കും എന്നുറപ്പാണ്. മിലാന്റെ പോളിഷ് താരം ക്രിസ്റ്റോഫ് പിയാട്ടേകും ഈ പട്ടികയിൽ ഉണ്ട്.

Previous article142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍
Next articleമിലാൻ ഡെർബിക്ക് റെക്കോർഡ് തുക