കിരീടത്തോടടുത്ത് ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ബിൽബാവോ

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനുണ്ടായിരുന്ന നേരിയ കിരീട പ്രതീക്ഷകൾ തകർന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ അത്ലെറ്റിക്ക് ബിൽബാവോയ്ക്കെതിരായ 11 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ് ഇന്ന് അവസാനമായത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബിൽബാവോ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തോടെ യുവന്റസ് മാഡ്രിഡ് ടീമിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിൽ വീണ രണ്ടു ഗോളുകളാണ് സിമിയോണിയുടെ ടീമിനെ കുടുക്കിയത്. 73 ആം മിനുട്ടിൽ ഇനാക്കി വില്യംസും 85 ആം മിനുട്ടിൽ കെനാൻ കോഡ്രോയും അത്ലറ്റിക്കോ മാഡ്രിഡിന്റെ വലകുലുക്കി. ഇന്ന് റയൽ ബെറ്റിസിനെ നേരിടുന്ന ബാഴ്‌സലോണ ജയിച്ചാൽ അവർക്ക് ലീഡ് 10 പോയന്റായി ഉയർത്താം.

Previous articleജയം തുടരാമെന്ന റാനിയേരിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി, റോമയ്ക്ക് തോൽവി
Next article142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍