നബിയെ ബോര്‍ഡ് ഡയറക്ടര്‍ഷിപ്പിൽ നിന്ന് റിലീസ് ചെയ്ത് അഫ്ഗാനിസ്ഥാന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മുഹമ്മദ് നബിയെ അഫ്ഗാനിസ്ഥാന്‍ ബോര്‍‍ഡ് അംഗത്വത്തിൽ നിന്ന് റിലീസ് ചെയ്തു. ഇന്ന് ആണ് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് ഈ വിവരം പുറത്ത് വിട്ടത്.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസിഡര്‍ ആയ ഫരീദ് മമുന്‍ഡ്സായി പകരം ഡയറക്ടര്‍ ആയി ബോര്‍ഡിൽ ചേര്‍ന്നിട്ടുണ്ടെന്നും എസിബി അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്ന് മീഡിയ റിലീസിൽ അഫ്ഗാന്‍ ബോര്‍ഡ് സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിക്കുന്നുവെന്നതിനാൽ തന്നെ ഫരീദിന്റെ നിയമനം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുവാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.