കൂറ്റന്‍ വിജയം, ഫൈനലില്‍ കടന്ന ബാല്‍ക്ക് ലെജന്‍ഡ്സ്

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ കരുത്താര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബാല്‍ക്ക് ലെജന്‍ഡ്സ്. 235/5 എന്ന സ്കോറാണ് 20 ഓവറില്‍ നിന്ന് ടീം നേടിയത്. 13.1 ഓവറില്‍ നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെ 64 റണ്‍സിനു പുറത്താക്കി 171 റണ്‍സിന്റെ ജയമാണ് ലെജന്‍ഡ്സ് സ്വന്തമാക്കിയത്.

16 പന്തില്‍ 47 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ പ്രകടനത്തിനൊപ്പം ക്രിസ് ഗെയില്‍(30 പന്തില്‍ 54), ഡാര്‍വിഷ് റസൂലി(45 പന്തില്‍ 78) എന്നിവരും കൂടിയപ്പോള്‍ ലെജന്‍ഡ്സ് പടുകൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ ടീം നേടിയത്. ബെന്‍ കട്ടിംഗ് ലെപ്പേര്‍ഡ്സിനായി രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് നബി തന്നെയാണ് ലെപ്പേര്‍ഡ്സ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. 4 വിക്കറ്റ് നേടിയ താരത്തിനു കൂട്ടായി കൈസ് അഹമ്മദ് മൂന്നും മിര്‍വൈസ് അഷ്റഫ് രണ്ടും വിക്കറ്റ് നേടി. ലെപ്പേര്‍ഡ്സ് ബാറ്റ്സ്മാന്മാരില്‍ ആരും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.