അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പുതിയ സിഇഒ

- Advertisement -

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലേക്ക് പുതിയ താത്കാലിക സിഇഒ ആയി നസീം ജാര്‍ അബ്ദുള്‍റഹിംസായിയെ നിയമിച്ചു എന്നാണ് ലഭിയ്ക്കുന്ന വിവരം. നിലവിലെ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു നസീം. കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ ലുട്ഫുള്ള സ്റ്റാനിക്സായിയെ പുറത്താക്കിയത്.

ലുട്ഫുള്ളയുടെ മോശം പ്രകടനം, ബോര്‍ഡ് മാനേജര്‍മാരോട് മോശം പെരുമാറ്റം എന്നിവ കാരണമാണ് അദ്ദേഹത്തെ പുറത്താക്കിയത്. മുമ്പ് പല തവണ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഒരു മാറ്റവുമില്ലാത്തതിനാലാണ് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫര്‍ഹാന്‍ യൂസഫ്സായി സ്റ്റാനിക്സായിയോട് ജൂലൈ 29ന് ഔദ്യോഗികമായ സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെട്ടത്.

Advertisement