“ഗംഗ ഇപ്പോൾ പോകണ്ട”!! ടാൻഗംഗയ്ക്ക് സ്പർസിൽ പുതിയ കരാർ

- Advertisement -

ടോട്ടനം ഡിഫൻഡറ്റ് ടാൻഗംഗ നോർത്ത് ലണ്ടണിൽ തന്നെ തുടരും. യുവതാരം ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ജാഫെറ്റ് ടാൻഗംഗ അഞ്ച് വർഷത്തേക്കുള്ള പുതിയ കരാർ ആണ് ഒപ്പുവെച്ചത്. ഈ സീസൺ ജാഫെറ്റിന് ബ്രേക്ക് ത്രൂ സീസൺ ആയിരുന്നു. മൗറീനോയുടെ ഇഷ്ടം നേടിയെടുത്ത താരം സീസൺ അവസാനമാകുമ്പോഴേക്ക് ടീമിലെ സ്ഥിരാംഗമായിരുന്നു.

പരിക്ക് കാരണം അവസാന മത്സരങ്ങൾ ടാൻഗംഗയ്ക്ക് നഷ്ടപ്പെട്ടിരുന്നു. 21കാരനായ താരം 2009 മുതൽ സ്പർസിനൊപ്പം ഉണ്ട്. ഇംഗ്ലണ്ടിന്റെ യുവ ടീമുകളെ ഒക്കെ പ്രതിനിധീകരിച്ച് കളിച്ചിട്ടുമുണ്ട്. ഇപ്പോൾ അവസാനമായി ഇംഗ്ലീഷ് അണ്ടർ 21 ടീമിനായി ജാഫെറ്റ് കളിച്ചിരുന്നു. അടുത്ത സീസണിൽ ജാഫെറ്റിൽ മൗറീനോ വലിയ പ്രതീക്ഷ തന്നെ വെക്കുന്നുണ്ട്.

Advertisement