റയൽ മാഡ്രിഡ് താരത്തിന് കൊറോണ

- Advertisement -

സ്പെയിനിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഒരു റയൽ മാഡ്രിഡ് താരം കൊറോണ പൊസിറ്റീവായി. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ തയ്യാറെടുടുക്കുന്ന സിദാനും സംഘത്തിനും ഈ വാർത്ത വലിയ ആഘാതമാണ്. കൊറോണ വൈറസ് ബാധയേറ്റ താരമാരെന്നതിൽ ഇതുവരെ ഒഫീഷ്യൽ സ്ഥിതീകരണം വന്നിട്ടില്ല.

കോവിഡ് ടെസ്റ്റിൽ പൊസിറ്റിവായ താരം ക്വാരന്റൈനിൽ പോയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതേ സമയം ഡൊമിനിക്കൻ സ്ട്രൈക്കർ മരിയാനോ ഡിയാസാണ് കോവിഡ് 19 ടെസ്റ്റിൽ പൊസിറ്റിവായതെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. ഈ സീസണിൽ റയലിന് വേണ്ടി പകരക്കാരനായിട്ടാണ് ഡിയാസ് ഇറങ്ങിയിട്ടുള്ളത്. എൽ ക്ലാസിക്കോയിൽ ബാഴ്സക്കെതിരെ റയലിന്റെ ജയത്തിൽ പങ്കെടുത്തിരുന്നു ഡിയാസ്. എൽ ക്ലാസിക്കോയിലെ അവസാന നിമിഷങ്ങളിൽ റയലിന്റെ രണ്ടാം ഗോൾ മരിയാനോയുടെ വകയായിരുന്നു.

Advertisement