“പുതിയ താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുമെന്ന് തോന്നുന്നില്ല”

- Advertisement -

ജനുവരി ട്രാൻസ്ഫർ വിൻഡോ അടുത്തിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ താരങ്ങളെ എത്തിക്കുമോ എന്നത് വിശദീകരിച്ച് പരിശീലകൻ മൗറീനോ‌. ജനുവരിയിൽ ക്ലബ് ആരെയെങ്കിലും സൈൻ ചെയ്യുമെന്ന് താൻ കരുതുന്നില്ല എന്ന് മൗറീനോ പറഞ്ഞു. പ്രീമിയർ ലീഗിൽ ഈ സീസൺ തുടക്കത്തിൽ പ്രധാന താരങ്ങളെ ഒന്നും സൈൻ ചെയ്യാത്തതിനാൽ ഇപ്പോഴും കഷ്ടപ്പെടുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗ് ഡിസംബറിലേക്ക് പ്രവേശിക്കുമ്പോഴും ആദ്യ ആറ് സ്ഥാനങ്ങളിൽ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ ആരെയും സൈൻ ചെയ്യാൻ സാധ്യതയില്ല എന്ന് പറഞ്ഞ മൗറീനോ അഥവാ സൈൻ ചെയ്യുന്നു എങ്കിലും ഒരു താരമെ ഉണ്ടാകു എന്നും പറഞ്ഞു‌. പക്ഷെ അതു വിദൂര സാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ പോലെ കരുത്തരായ ക്ലബ് അല്ല എന്നും ടോട്ടൻഹാമിനെ പോലുള്ള ടീമിനേക്കാൾ പിറകിലാണെന്നും മൗറീനോ ഓർമ്മിപ്പിച്ചു.

മുമ്പ് ടോട്ടൻഹാമിന്റെ പ്രധാന താരങ്ങളായ ബെർബറ്റോവിനെയും കാരിക്കിനെയും ഒക്കെ വാങ്ങാനുള്ള കഴിവ് മാഞ്ചസ്റ്ററിന് ഉണ്ടായിരുന്നു, എന്നാൽ ഇന്ന് ടോട്ടൻഹാമിന്റെ കെയ്നെയും എറിക്സണെയും ഒന്നും ടീമിൽ എത്തിക്കാൻ ഉള്ള കരുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല എന്നും മൗറീനോ പറഞ്ഞു.

Advertisement