രണ്ടാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലും ജയം നേടി അഫ്ഗാനിസ്ഥാന്‍. ആതിഥേയര്‍ക്കെതിരെയുള്ളു 8 വിക്കറ്റ് വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ പരമ്പരയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ 228 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 44.3 ഓവറിൽ 229 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് അഫ്ഗാനിസ്ഥാന്റെ വിജയം.

ഫരീദ് അഹമ്മദ് അഫ്ഗാനിസ്ഥാനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫസൽഹക്ക് ഫറൂക്കി, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിംബാബ്‍വേ ബാറ്റിംഗിൽ ഇന്നസന്റ് കൈയ 63 റൺസും റയാന്‍ ബര്‍ള്‍ പുറത്താകാതെ 51 റൺസും നേടിയപ്പോള്‍ സിക്കന്ദര്‍ റാസ 40 റൺസും നേടി.

ഇബ്രാഹിം സദ്രാന്‍ 120 റൺസും റഹ്മത് ഷാ 88 റൺസും നേടി രണ്ടാം വിക്കറ്റിൽ നേടിയ 195 റൺസാണ് അഫ്ഗാനിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. സദ്രാന്‍ പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.