ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ഏക ടെസ്റ്റ് ഡിസംബറില്‍

- Advertisement -

ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടുന്നത്. ഡിസംബര്‍ 7 മുതല്‍ 11 വരെ പെര്‍ത്തിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാന്റെ താല്‍ക്കാലിക ബോര്‍ഡ് ചീഫ് നസീം സാര്‍ അബ്ദുള്‍റഹീംസായിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ നവംബര്‍ 21 മുതല്‍ 25 വരെയാണ് ഈ ടെസ്റ്റ് നടക്കേണ്ടിയിരുന്നതെങ്കിലും കൊറോണ കാരണം പല ടൂറുകള്‍ മാറ്റേണ്ടി വന്നപ്പോള്‍ ഈ ഏക ടെസ്റ്റ് പരമ്പരയും പുനഃക്രമീകരിക്കുകയായിരുന്നു. ഡേ നൈറ്റ് മത്സരത്തിന് പകരം സാധാരണ രീതിയിലുള്ള ടെസ്റ്റാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അതിനാല്‍ തന്നെ ഡേ-നൈറ്റ് ടെസ്റ്റ് കളിച്ച് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ തന്നെ തങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം സാധാരണ ഡേ ടെസ്റ്റാണെന്നും നസീം വ്യക്തമാക്കി.

നാല് ടെസ്റ്റ് മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുള്ള അഫ്ഗാനിസ്ഥാന്‍ രണ്ട് മത്സരം വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു.

Advertisement