ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

- Advertisement -

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. യുവ താരം മുജീബ് സദ്രാനെയും വിലക്കിനു ശേഷം തിരികെ എത്തുന്ന മുഹമ്മദ് ഷഹ്സാദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് നാലിനു ബുലവായോയില്‍ സ്കോട്‍ലാണ്ടുമായാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനായി മൂന്ന് ഏകദിനങ്ങള്‍ കളിച്ച താരമാണ് മുജീബ് സദ്രാന്‍. ഏഷ്യ കപ്പിലെ മികച്ച പ്രകടനമാണ് താരത്തിനെ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ കേന്ദ്രമാക്കി മാറ്റിയത്. എന്നാല്‍ സമാനമായ പ്രകടനം ലോകകപ്പില്‍ താരത്തിനു പുറത്തെടുക്കാന്‍ സാധിച്ചില്ല.

രണ്ട് ടീമുകള്‍ക്ക് മാത്രമേ ലോകകപ്പ് യോഗ്യത ലഭിക്കുകയുള്ളു. വെസ്റ്റിന്‍ഡീസ്, സിംബാബ്‍വേ, അയര്‍ലണ്ട് എന്നിവയാണ് അഫ്ഗാനിസ്ഥാനു പുറമേയുള്ള മറ്റു മുന്‍ നിര ടീമുകള്‍. മാര്‍ച്ച് 25നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ നടക്കുക. ഹരാരെയില്‍ വെച്ചാണ് കളി ക്രമീകരിച്ചിട്ടുള്ളത്.

സ്ക്വാഡ്: അസ്ഗര്‍ സ്റ്റാനിക്സായി, മുഹമ്മദ് ഷെഹ്സാദ്, ജാവേദ് അഹമ്മദി, ഇഹ്സാനുള്ള ജനത്, നജീബുള്ള സദ്രാന്‍, റഹ്മത് ഷാ, സമിയുള്ള ഷെന്‍വാരി, നാസിര്‍ ജമാല്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് സദ്രാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്, ദവലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement