ചെൽസി ദുരന്തമായി, വാട്ട്ഫോഡിനോട് നാണം കെട്ട തോൽവി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

വാട്ട്ഫോഡിനോട് ചെൽസിക്ക് നാണം കെട്ട തോൽവി. 4-1 നാണ് വാട്ട്ഫോർഡ് സ്വന്തം മൈതാനത്ത് നിന്ന് നീല പടയെ കെട്ട് കെട്ടിച്ചത്. ബേർന്മൗത്തിനോട് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയ ശേഷം ജയം അനിവാര്യമായ മത്സരത്തിൽ പക്ഷെ ചെൽസിക്ക് തൊട്ടതെല്ലാം പിഴകുകയായിരുന്നു. തുടർച്ചയായ 2 തോൽവികളോടെ ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ ഭാവിയും പരുങ്ങലിലായി.

തുടക്കം മുതൽ ചെൽസിക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ജിറൂദ് ഉണ്ടായിട്ടും ഹാസാർഡിനെ ഫാൾസ്‌ 9 റോളിൽ കളിപ്പിച്ച കോണ്ടേ ജിറൂദിനെ ബെഞ്ചിലിരുത്താൻ തീരുമാനിച്ചത് കളിയെ ഏറെ ബാധിച്ചു. മധ്യനിരയിൽ കാൻറ്റെക്ക് ഒപ്പം അണിനിരന്ന ബകയോക്കോ താളം കണ്ടെത്താനാവാതെ വിഷമിച്ചതോടെ 30 മിനുട്ടിനുള്ളിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായി. പിന്നീട് വില്ലിയനെ പിൻവലിച്ച കോണ്ടേ ഫാബ്രിഗാസിനെ കളത്തിൽ ഇറക്കി. 10 പേരായി ചുരുങ്ങിയ ചെൽസിക്ക് ഒരിക്കൽ പോലും വാട്ട് ഫോഡിന് ഭീഷണി ഉയർത്താനായില്ല. 42 ആം മിനുട്ടിൽ ഡലെഫയുവിനെ കോർട്ടോ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഡീനി വാട്ട്ഫോഡിന് ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ ചെൽസി ആദ്യ പകുതിയിൽ പ്രകടനം തുടർന്നപ്പോൾ വാട്ട്ഫോഡിന് കാര്യങ്ങൾ എളുപ്പമായി. 64 ആം മിനുട്ടിൽ പെഡ്രോക്ക് പകരം ജിറൂദ് ഇറങ്ങിയതോടെ ചെൽസിയുടെ ആക്രമണങ്ങൾക്ക് പുതിയ ഊർജം വന്നു. 82 ആം മിനുട്ടിൽ ഹസാർഡ് മികച്ച ഫിനിഷിലൂടെ ചെൽസിയെ ഒപ്പം എത്തിച്ചെങ്കിലും അപകടം പിന്നീടാണ് വന്നത്. 84 ആം മിനുട്ടിൽ യാൻമാതിലൂടെ ലീഡ് നേടിയ വാട്ട്ഫോർഡ് 88 ആം മിനുട്ടിൽ ഡിലോഫ്ഒയുവിലൂടെയും 91 ആം മിനുട്ടിൽ പെരേരയുടെയും ഗോളുകളിൽ ഗോൾ വേട്ട 4 ആക്കി ഉയർത്തി പുതുയ പരിശീലകൻ ഹാവി ഗാർസിയക്ക് കീഴിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. 50 പോയിന്റുള്ള ചെൽസി നിലവിൽ നാലാം സ്ഥാനത്താണ്‌. 30 പോയിന്റുള്ള വാട്ട്ഫോർഡ് 11 ആം സ്ഥാനത്താണ്‌.

 

കൂതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial