ഏഷ്യ കപ്പ് ടീമില്‍ നിന്ന് ദവലത് സദ്രാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍

ഏഷ്യ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നിര പേസ് താരം ദവലത് സദ്രാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍. അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ താരം ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ സെപ്റ്റംബര്‍ 17നാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.

അതേ സമയം ഷറഫുദ്ദീന്‍ അഷ്റഫിനെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. മൂന്ന് പുതുമ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സയ്യദ് ഷിര്‍സാദ്, മുനീര്‍ അഹമ്മദ്, വഫാദാര്‍ എന്നിവരാണ് പുതുമുഖ താരങ്ങള്‍. 17 അംഗ സ്ക്വാഡിനെയാണ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Previous articleപ്രീമിയർ ലീഗ് കിരീടത്തിന് ഈ കളി മതിയാവില്ല എന്ന് പൊചടീനോ
Next articleലാലിഗയിൽ ടീം സ്വന്തമാക്കി ബ്രസീൽ ഇതിഹാസം റൊണാൾഡോ