അഫ്ഗാനിസ്താൻ ജനുവരിയിൽ നെതർലാന്റ്സിനെതിരെ പരമ്പര കളിക്കും

Newsroom

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതക്കായുള്ള സൂപ്പർ ലീഗിന്റെ ഭാഗമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അഫ്ഗാനിസ്ഥാനും നെതർലൻഡും ഏറ്റുമുട്ടും. ജനുവരിയിൽ ഖത്തറിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. അഫ്ഗാനിസ്ഥാൻ ഈ വർഷമാദ്യം സൂപ്പർ ലീഗിൽ അയർലൻഡിനെതിരെ മൂന്ന്
മത്സരങ്ങൾ കളിക്കുകയും മൂന്നും വിജയിക്കുകയും ചെയ്തിരുന്നു.

അഫ്ഗാന് നിലവിൽ 30 പോയിന്റുണ്ട്. 11-ാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്. സൂപ്പർ ലീഗിലെ മികച്ച എട്ട് ടീമുകൾ ICC പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023-ന് നേരിട്ട് യോഗ്യത നേടും.

ജനുവരി 21, 23, 25 തീയതികളിൽ ഖത്തറിലെ ദോഹയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.