നേടിയത് 125 റൺസെങ്കിലും ജയം അഫ്ഗാനിസ്ഥാന് തന്നെ

Afghanistan

മൂന്നാം ടി20യിലും അഫ്ഗാനിസ്ഥാന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയെങ്കിലും സിംബാബ്‍വേയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് മാത്രമേ നേടാനായുള്ളു. 35 റൺസിന്റെ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

ഇഹ്സാനുള്ള(20), അഫ്സര്‍ സാസായി(24), മുഹമ്മദ് നബി(31) എന്നിവരാണ് അഫ്ഗാനിസ്ഥാനായി റൺസ് കണ്ടെത്തിയത്. സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ സിംബാബ്‍വേയ്ക്കായി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ നിരയിൽ 15 റൺസ് നേടിയ റയാന്‍ ബര്‍ള്‍ ആണ് ടോപ് സ്കോറര്‍. നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. തന്റെ നാലോവറിൽ വെറും 10 റൺസാണ് താരം വിട്ട് നൽകിയത്. 13 റൺസ് വിട്ട് നൽകി ഷറഫുദ്ദീന്‍ അഷ്റഫ് 2 വിക്കറ്റും നേടി.