തുടക്കത്തിൽ അൻവർ അലി, അവസാനം സുനിൽ ഛേത്രി, ഇന്ത്യ രണ്ടടി മുന്നിൽ

Img 20220614 211357

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോളിന് മുന്നിൽ. തുടക്കത്തിൽ തന്നെ അൻവർ അലി നേടിയ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. കൊൽക്കത്തയിൽ വലിയ ജനക്കൂട്ടത്തിന് മുന്നിൽ തുടക്കത്തിൽ തന്നെ ലഭിച്ച സെറ്റ് പീസ് ഇന്ത്യ മുതലെടുക്കുക ആയിരുന്നു. പെനാൾട്ടി ബോക്സിലെ കൂട്ടപൊരിച്ചലിന് അവസാനം ആയിരുന്നു അൻവർ അലിയുടെ സ്ട്രൈക്ക്.

ഇന്ന് ടീമിൽ രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ തുടക്കം മുതൽ ആക്രമിച്ചാണ്. ഇരു ഭാഗത്തേക്കും ആദ്യ പകുതിയിൽ ആക്രമണങ്ങൾ വന്നു. നല്ല ഡിഫൻഡിങ് ആണ് ഇന്ത്യയെ സമനില വഴങ്ങാതെ ആദ്യ പകുതിയിൽ കാത്തത്. ആദ്യ പകുതിയുടെ അവസാനം ആയിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ. ഇതോടെ ഇന്ത്യ രണ്ട് ഗോളിന് മുന്നിൽ എത്തി. ഈ ഗോളോടെ ഛേത്രി അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ 84 ഗോളുമായി പുസ്കസിന് ഒപ്പം എത്തി.

ഇന്ന് വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത റൗണ്ട് അവസാനിപ്പിക്കാം. ഏഷ്യൻ കപ്പിന് യോഗ്യത ഇന്ത്യ ഇതിനകം തന്നെ ഉറപ്പിച്ചതിനാൽ മത്സര ഫലം എന്തായാലും യോഗ്യതയെ ബാധിക്കില്ല.

Previous articleനേടിയത് 125 റൺസെങ്കിലും ജയം അഫ്ഗാനിസ്ഥാന് തന്നെ
Next articleഅഭിമാനകരം ഈ പ്രകടനം, വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ഏഷ്യൻ കപ്പിലേക്ക്