60 റൺസ് വിജയം, ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടി അഫ്ഗാനിസ്ഥാന്‍

Afghanistansrilanka

ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ മികച്ച വിജയവുമായി അഫ്ഗാനിസ്ഥാന്‍. മത്സരത്തിൽ 60 റൺസിന്റെ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 294/8 എന്ന സ്കോര്‍ അഫ്ഗാനിസ്ഥാന്‍ നേടിയപ്പോള്‍ ശ്രീലങ്ക 38 ഓവറിൽ 234 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

85 റൺസ് നേടി പതും നിസ്സങ്കയും 66 റൺസുായി വനിന്‍ഡു ഹസരംഗയും മാത്രമാണ് ലങ്കന്‍ നിരയിൽ പൊരുതി നിന്നത്. 4 വിക്കറ്റ് നേടിയ ഫസൽഹഖ് ഫറൂഖിയാണ് അഫ്ഗാന്‍ ബൗളിംഗിൽ തിളങ്ങിയത്. ഗുല്‍ബാദിന്‍ നൈബ് മൂന്നും യമീന്‍ അഹമ്മദ്സായി 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഇബ്രാഹിം സദ്രാന്‍ 106 റൺസ് നേടിയപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ്(53), റഹ്മത് ഷാ(52), 25 പന്തിൽ 42 റൺസ് നേടിയ നജീബുള്ള സദ്രാന്‍ എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്.