അഫ്ഗാനിസ്ഥാന്‍ – പാക്കിസ്ഥാന്‍ ഏകദിന പരമ്പര നടക്കുക ശ്രീലങ്കയിൽ

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര യുഎഇയിൽ നിന്ന് മാറ്റി ശ്രീലങ്കയിൽ നടക്കുമെന്ന് അറിയിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍ 1ന് ആരംഭിക്കുന്ന പരമ്പര ശ്രീലങ്കയിലെ ഹംബന്‍ടോട്ടയിലെ മഹീന്ദ്ര രാജപക്സ സ്റ്റേഡിയത്തിൽ നടക്കും.

യുഎഇയിൽ വേദികള്‍ ലഭ്യമല്ലാത്തതിനാലാണ് ഈ നീക്കം. ഐപിഎലും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാൽ തന്നെ ഈ പരമ്പര അവിടെ സാധ്യമല്ലെന്ന് യുഎഇ അറിയിച്ചുവെന്നാണ് അറിയുന്നത്. ഒമാനിനെയും അഫ്ഗാനിസ്ഥാന്‍ സമാനമായ ആവശ്യവുമായി സമീപിച്ചിരുന്നു.

സിംബാബ്‍വേയിൽ പരമ്പര നടത്തുവാനും ബോര്‍ഡ് ആലോചിച്ചുവെങ്കിലും അവിടുത്തെ കോവിഡ് കേസുകളുടെ എണ്ണം പരിഗണിച്ച് ആ പദ്ധതിയും ഉപേക്ഷിക്കുകയയായിരുന്നു.

Previous articleഓസ്ട്രേലിയയെയും തകർത്ത് സ്വീഡൻ ക്വാർട്ടറിൽ
Next articleഒലെ തന്ത്രങ്ങൾ 2024 വരെ, മാഞ്ചസ്റ്ററിൽ സോൾഷ്യറിന് പുതിയ കരാർ