വിസ പ്രശ്നങ്ങള്‍, അഫ്ഗാനിസ്ഥാന്‍ – അയര്‍ലണ്ട് പരമ്പരയുടെ ഷെഡ്യൂളില്‍ ചെറിയ മാറ്റം

- Advertisement -

അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിയ്ക്കുക വൈകി മാത്രം. ജനുവരി 18ന് നടക്കാനിരുന്ന പരമ്പര അഫ്ഗാനിസ്ഥാന് വിസ ലഭിയ്ക്കാത്തതിനാല്‍ യുഎഇയില്‍ നിന്ന് ഒമാനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അയര്‍ലണ്ട് അവസാന നിമിഷം ഇത്തരത്തില്‍ വേദി മാറ്റിയതിനെതിരെ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. ഇതിനിടെ വിസ ശരിയാക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചതോടെ പരമ്പര യുഎഇയില്‍ തന്നെ നടക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.

ജനുവരി 18, 21, 23 എന്നിങ്ങനെയുള്ള ഷെഡ്യൂള്‍ ഇപ്പോള്‍ ജനുവരി 21, 24, 26 എന്നാക്കി മാറ്റുകയായിരുന്നു. അബു ദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പരമ്പര ഐസിസിയുടെ ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ളതാണ്.

Advertisement