ഹഷ്മുത്തുള്ള ഷഹീദിയ്ക്കും ശതകം, അഫ്ഗാനിസ്ഥാനെതിരെ ഒന്നും ചെയ്യാനാകാതെ സിംബാബ്‍വേ ബൗളര്‍മാര്‍

Sports Correspondent

അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ അതി ശക്തമായ നിലയില്‍ അഫ്ഗാനിസ്ഥാന്‍. നാലാം വിക്കറ്റില്‍ 267 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും ഹഷ്മത്തുള്ള ഷഹീദിയും ബാറ്റ് വീശുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 118 ഓവറില്‍ 388/3 എന്ന നിലയില്‍ ആണ്.

ഇന്ന് ആദ്യ സെഷനില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 127 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷഹീദിയും 137 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനുമാണ് ക്രീസിലുള്ളത്.