സ്കോട്ട് എഡ്വേര്‍ഡ്സ് വീണു, നെതര്‍ലാണ്ട്സും

അഫ്ഗാനിസ്ഥാനെതിരെ 36 റൺസ് തോല്‍വിയേറ്റ് വാങ്ങി നെതര്‍ലാണ്ട്സ്. ഇന്ന് ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെ 222/8 എന്ന സ്കോറിലേക്ക് പിടിച്ചു കെട്ടുവാന്‍ നെതര്‍ലാണ്ട്സിന് സാധിച്ചുവെങ്കിലും ചേസിംഗിൽ ടീമിന് 186 റൺസ് മാത്രമേ നേടാനായുള്ളു.

70 റൺസ് നേടിയ റഹ്മത് ഷായും 73 റൺസ് നേടിയ ഹഷ്മത്തുള്ള ഷഹീദിയും ആണ് അഫ്ഗാനിസ്ഥാനായി തിളങ്ങിയത്. നെതര്‍ലാണ്ട്സിനായി ബ്രണ്ടന്‍ ഗ്ലോവര്‍ മൂന്ന് വിക്കറ്റ് നേടി.

ചേസിംഗിൽ കൃത്യമായ ഇടവേളകളിൽ നെതര്‍ലാണ്ട്സിന് വിക്കറ്റ് നഷ്ടമായെങ്കിലും 68 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് വീണ ശേഷം അധികം വൈകാതെ അഫ്ഗാനിസ്ഥാന്‍ 186 റൺസിന് ഓള്‍ഔട്ട് ആയി. പീറ്റര്‍ സീലാര്‍ 32 റൺസ് നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും യമീന്‍ അഹമ്മദ്സായി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.