വയനാട് യുണൈറ്റഡിനെ ഏക ഗോളിന് സാറ്റ് തിരൂർ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. വയനാട് യുണൈറ്റഡിനെ നേരിട്ട സാറ്റ് ഏക ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹെർമൻ ബെലെക് ആണ് സാറ്റിന്റെ വിജയ ഗോൾ നേടിയത്. സാറ്റിന്റെ ഈ സീസണിലെ രണ്ടാം വിജയമാണിത്. നേരത്തെ അവർ റിയൽ മലബാറിനെയും വീഴ്ത്തിയിരുന്നു.
Img 20220121 Wa0053
വയനാട് യുണൈറ്റഡിന് ഇത് ഈ സീസണിലെ ആദ്യ മത്സരമായിരുന്നു. ഈ മത്സരത്തോടെ കെ പി എൽ താൽക്കാലികമായി നിർത്തി വെച്ചു. ഇനി 15 ദിവസങ്ങൾ കഴിഞ്ഞ് കെ പി എൽ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തും.