അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

- Advertisement -

അയര്‍ലണ്ട്ിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. 16 അംഗ സംഘത്തെയാണ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ച്. ഐസിസിയുടെ ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ള പരമ്പര നേരത്തെ അബു ദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും പിന്നീട് അത് ഒമാനിലേക്ക് മാറ്റുകയായിരുന്നു.

വിസ പ്രശ്നങ്ങളാണ് പരമ്പര മാറ്റുവാനുള്ള കാരണം. അയര്‍ലണ്ട് നേരത്തെ തന്നെ പരമ്പരയ്ക്കായി അബു ദാബിയില്‍ എത്തിയിരുന്നു.

Afghanistan squad: Asghar Afghan, Rahmat Shah, Nawin-Ul-Haq, Hashmat Shahidi, Yamin Ahmadzai, Osman Ghani, Azmatullah Omarzai, Rahmanullah Gurboz, Sayed Ahmad Shirzad, Najib Zadran, Jawed Ahmadi, Rashid Khan, Mohammad Nabi, Gulbuddin Naib, Mujib Rahman and Sharafuddin Ashraf

Advertisement