വൈറ്റ് വാഷ് ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാനെതിരെ ബൗളിംഗ് തിര‍ഞ്ഞെടുത്തു

Sports Correspondent

Afghanistanrashidkhan

ഷാര്‍ജ്ജയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും പാക്കിസ്ഥാനെ വീഴ്ത്തിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് ലക്ഷ്യമാക്കുന്നത് വൈറ്റ് വാഷ്. മത്സരത്തിൽ ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ പല മുന്‍ നിര താരങ്ങളും ഈ പരമ്പരയിൽ കളിക്കുന്നില്ലെങ്കിലും ടീം ഇത്തരത്തിലൊരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല.

ഈ പരമ്പരയ്ക്ക് മുമ്പ് ടി20 ഫോര്‍മാറ്റിൽ അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനെതിരെ വിജയം കൈവരിക്കുവാനായിട്ടില്ലായിരുന്നു. ഇന്ന് ആശ്വാസ ജയം ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

പാക്കിസ്ഥാന്‍: Saim Ayub, Mohammad Haris(w), Abdullah Shafique, Tayyab Tahir, Iftikhar Ahmed, Shadab Khan(c), Imad Wasim, Mohammad Nawaz, Mohammad Wasim Jr, Zaman Khan, Ihsanullah

അഫ്ഗാനിസ്ഥാന്‍ : Rahmanullah Gurbaz(w), Usman Ghani, Ibrahim Zadran, Najibullah Zadran, Mohammad Nabi, Karim Janat, Sediqullah Atal, Rashid Khan(c), Mujeeb Ur Rahman, Fazalhaq Farooqi, Fareed Ahmad Malik