അവസാന ടി20 മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, 3 റൺസ് വിജയം

Sports Correspondent

Afghanistan
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ 3 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ ശ്രീലങ്ക വിജയിച്ചപ്പോള്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 209/5 എന്ന സ്കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 206 റൺസാണ് നേടാനായത്.

43 പന്തിൽ 70 റൺസ് നേടിയ ഗുര്‍ബാസ് അഫ്ഗാനിസ്ഥാന്‍ നിരയിൽ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹസ്രത്തുള്ള സാസായി 22 പന്തിൽ നിന്ന് 45 റൺസ് നേടിയപ്പോള്‍ അസ്മുത്തുള്ള 31 റൺസ് നേടി. ശ്രീലങ്കയ്ക്കായി മതീഷ പതിരനയും ധനന്‍ജയയും രണ്ട് വീതം വിക്കറ്റ് നേടി.

Kamindumendis

ലങ്കന്‍ നിരയിൽ പതും നിസ്സങ്ക 30 പന്തിൽ 60 റൺസ് നേടി ടോപ് ഓര്‍ഡറിൽ പ്രതീക്ഷ കാത്തപ്പോള്‍ അവസാന ഓവറുകളിൽ ശ്രീലങ്കയുടെ പ്രതീക്ഷയായി മാറിയത് കമിന്‍ഡു മെന്‍ഡിസ് ആയിരുന്നു.

താരം പുറത്താകാതെ 39 പന്തിൽ 65 റൺസ് നേടിയെങ്കിലും വിജയത്തിലേക്ക് ശ്രീലങ്കയെ നയിക്കുവാന്‍ അദ്ദേഹത്തിനായില്ല. അവസാന ഓവറിൽ സംശയകരമായ ഒരു ഫുള്‍ ടോസ് ബോള്‍ അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കാത്തതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.