പ്രിയങ്കരം അഡിലെയ്ഡ് ഇന്നിംഗ്സ്: കോഹ്‍ലി

- Advertisement -

ഇന്ത്യന്‍ ടീമിന്റെ മാനം കാത്ത പ്രകടനവുമായി ആദ്യ ടെസ്റ്റില്‍ തിളങ്ങിയ വിരാട് കോഹ്‍ലിയുടെ എഡ്ജ്ബാസ്റ്റണിലെ ഒന്നാം ഇന്നിംഗ്സ് പ്രകടനം അഡി‍ലെയ്ഡ് ഇന്നിംഗ്സിനു പിന്നില്‍ മാത്രമേ വരികയുള്ളുവെന്ന് താരം അഭിപ്രായപ്പെട്ടു. 149 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ സ്കോറുമായുള്ള അന്തരം 13 റണ്‍സാക്കി മാറ്റിയിരുന്നു കോഹ്‍ലി.

അഡിലെയ്ഡിലെ ഇന്നിംഗ്സാണ് തനിക്ക് ഏറെ പ്രത്യേകത നിറഞ്ഞത് കാരണം രണ്ടാം ഇന്നിംഗ്സിലായിരുന്നു ആ പ്രകടനം കൂടാതെ അന്ന് ഞങ്ങള്‍ ചേസ് ചെയ്യുകയായിരുന്നു. എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിംഗ്സില്‍ മികവ് പുലര്‍ത്തുവാനായത്തില്‍ ഏറെ സന്തോഷമുണ്ടെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement