ക്രൊയേഷ്യൻ സ്ട്രൈക്കർ പെരോസവിച് ഈസ്റ്റ് ബംഗാളിൽ

Img 20210923 144201

പുതിയ സീസണായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ മറ്റൊരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. ക്രൊയേഷ്യൻ സ്ട്രൈക്കറായ അന്റോണിയോ പെരോസവിച് ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. 29കാരനായ താരം ഒരു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. മൂന്ന് വർഷം മുമ്പ് വരെ ക്രൊയേഷ്യൻ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ക്രൊയേഷ്യക്കായി ഇരുപത്തി അഞ്ചോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഹംഗേറിയൻ ക്ലബായ ഹുജ്പെസ്റ്റിനാണ് അവസാനം കളിച്ചത്. അതിനു മുമ്പ് യു എ ഇ ക്ലബായ ഇത്തിഹാദ് കൽബ, ഹംഗേറിയൻ ക്ലബായ പുസ്കാസ് എന്നിവിടങ്ങളിലും കളിച്ചു. കരിയറിന്റെ തുടക്കത്തിൽ ഏഴു വർഷത്തോളം ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ടീമായ ഒസിജെകിന്റെ ഭാഗമായിരുന്നു പെരെസൊവിച്.

Previous articleഐസിസിയുടെ വിലക്കുണ്ടാകില്ല, അഫ്ഗാന്‍ പതാകയിൽ കളിക്കാന്‍ സമ്മതിച്ച് ടീം
Next articleടീമിൽ കൊറോണ, ആർമി റെഡ് പിന്മാറി, ബെംഗളൂരു യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് സെമിയിൽ