ബംഗ്ലാദേശ് പേസര്‍ അബു ജയേദിന് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലാദേശ് പേസര്‍ അബു ജയേദ് കോവിഡ് 19 ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ലങ്കയിലേക്കുള്ള ടീമിന്റെ യാത്രയ്ക്ക് മുമ്പ് നടത്തിയ ടെസ്റ്റിലാണ് താരം കൊറോണ ബാധിതനാണെന്ന് കണ്ടെത്തിയത്. പേസ് ബൗളര്‍ ഒഴികെ ബാക്കിയെല്ലാ താരങ്ങളും നെഗറ്റീവാണെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

താരത്തിന് ഐസോലേഷനില്‍ ചികിത്സ ലഭിയ്ക്കുമെന്നും ഇനിയുള്ള ടെസ്റ്റുകളുടെ ഫലം അനുസരിച്ചാവും ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുകയുള്ളുവെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.