ഫ്രാങ്ക് ഡി ബോർ ഇനി ഓറഞ്ച് പടയുടെ പരിശീലകൻ

20200924 115516

ഡച്ച് ഇതിഹാസ താരം ഫ്രാങ്ക് ഡി ബോറിനെ ഡച്ച് ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. റൊണാൾഡ് കോമാൻ നെതർലന്റ്സ് പരിശീലക സ്ഥാനം വിട്ട് ബാഴ്സലോണയിലേക്ക് പോയ ഒഴിവിലേക്കാണ് ഇപ്പോൾ ഫ്രാങ്ക് ഡി ബോർ എത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ അറ്റ്ലാന്റ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പുതിയ ജോലിയിൽ ഒന്നുക് ഡൊ ബോർ പ്രവേശിച്ചിരുന്നില്ല.

നേരത്തെ ഇന്റർ മിലാനിലും ഇംഗ്ലീഷ് ക്ലബായ ക്രിസ്റ്റൽ പാലസിലും പരിശീലകനായി ഡിബോർ പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകൻ എന്ന നിലയിൽ നിരാശ മാത്രം സമ്പാദിച്ച പരിശീലക കരിയറാണ് ഫ്രാങ്ക് ഡി ബോറിന് ഇതുവരെ ഉള്ളത്. അതുകൊണ്ട് തന്നെ ഡി ബോറിന്റെ നിയമനം ഡച്ച് ഫുട്ബോൾ ആരാധകർ അത്രം നല്ല രീതിയിൽ അല്ല എടുത്തിരിക്കുന്നത്. 2022 ലോകകപ്പ് വരെയുള്ള കരാറാണ് അദ്ദേഹം ഒപ്പുവെച്ചത്. ഡച്ച് ദേശീയ ടീമിനായി നൂറിൽ അധികം മത്സരം കളിച്ചിട്ടുള്ള താരമാണ് ഡി ബോർ.

Previous articleബംഗ്ലാദേശ് പേസര്‍ അബു ജയേദിന് കോവിഡ് സ്ഥിരീകരിച്ചു
Next articleഫിനിഷര്‍ എന്ന നിലയില്‍ ജോഷ്വ ഫിലിപ്പ് വിജയം കൊയ്യും – ആരോണ്‍ ഫിഞ്ച്