ആഴ്സണലിന്റെ നല്ല കാലം തുടരുന്നു, ലെസ്റ്റർ സിറ്റിയെയും വീഴ്ത്തി

20200924 101650

ഈ സീസൺ മികച്ച രീതിയിൽ തുടങ്ങിയ ആഴ്സണൽ അവരുടെ വിജയ പരമ്പര തുടരുകയാണ്. ഇന്നലെ ലീഗ് കപ്പിൽ ഇറങ്ങിയ അർട്ടേറ്റയുടെ ടീം ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തി. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം. പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയാണ് ഇറങ്ങിയത് എങ്കിലും ആഴ്സണലിന്റെ പ്രകടനം മികച്ചു തന്നെ നിന്നു.

രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിൽ നിന്നാണ് ആഴ്സണൽ ആദ്യ ലീഡ് നേടിയത്. ലെസ്റ്റർ ഡിഫൻഡർ ക്രിസ്റ്റ്യൻ ഫുച്സിന്റെ വകയായിരുന്നു സെൽഫ് ഗോൾ. പിന്നീട് 90ആം മിനുട്ടിൽ യുവതാരം എങ്കേറ്റിയ ആഴ്സണലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെയും എങ്കേറ്റിയ ഗോൾ നേടിയിരുന്നു. ഈ വിജയത്തോടെ ആഴ്സണൽ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Previous articleഒരു സെന്റർ ബാക്ക് കൂടെ ലീഡ്സ് യുണൈറ്റഡിൽ
Next articleബംഗ്ലാദേശ് പേസര്‍ അബു ജയേദിന് കോവിഡ് സ്ഥിരീകരിച്ചു