ഇന്ത്യ എയുടെ ലീഡ് 72 റൺസ്, ശതകം പൂര്‍ത്തിയാക്കി അഭിമന്യു ഈശ്വരന്‍

Abhimanyueaswaran

അഭിമന്യു ഈശ്വരന്‍ പുറത്താകാതെ നേടിയ 144 റൺസിന്റെ ബലത്തിൽ ബംഗ്ലാദേശ് എ യ്ക്കെതിരെ മികച്ച സ്കോറിലേക്ക് ഇന്ത്യ എ നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ 324/5 എന്ന നിലയിലാണ് നിലകൊള്ളുന്നത്. 144 റൺസുമായി ഈശ്വരന്‍ പുറത്താകാതെ നിൽക്കുമ്പോള്‍ ചേതേശ്വര്‍ പുജാര 52 റൺസും ശ്രീകര്‍ ഭരത് 77 റൺസും നേടി പുറത്തായി.

4 റൺസ് നേടിയ ജയന്ത് യാദവ് ആണ് ഇപ്പോള്‍ ഈശ്വരന് കൂട്ടായി ക്രീസിലുള്ളത്. മത്സരത്തിൽ 72 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. നേരത്തെ ബംഗ്ലാദേശ് എ യുടെ ഒന്നാം ഇന്നിംഗ്സ് 252 റൺസിൽ അവസാനിച്ചിരുന്നു.