അഭിമന്യു ഈശ്വരന്‍ മുന്നിൽ നിന്ന് പൊരുതുന്നു, ഇന്ത്യ എ ലീഡിനടുത്ത്

Abhimanyueaswaran

ബംഗ്ലാദേശ് എയ്ക്കെതിരെ മികച്ച രീതിയിൽ ഇന്ത്യ എ മുന്നേറുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാര(52), യശസ്വി ജൈസ്വാള്‍(12), സര്‍ഫ്രാസ് ഖാന്‍(0), യഷ് ധുൽ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ അഭിമന്യു – ചേതേശ്വര്‍ കൂട്ടുകെട്ട് നേടിയ 129 റൺസാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

63 ഓവറിൽ ഇന്ത്യ 197/4 എന്ന നിലയിലാണ്. അഭിമന്യു ഈശ്വരന്‍ 88 റൺസും ശ്രീകര്‍ ഭരത് 16 റൺസും നേടിയാണ് ക്രീസിലുള്ളത്. 55 റൺസാണ് ബംഗ്ലാദേശിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ഇന്ത്യ നേടേണ്ടത്.