അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക, എബിഡി മടങ്ങിയെത്തുന്നു

- Advertisement -

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയ്ക്കെിരെയുള്ള അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ തോറ്റ് പരമ്പരയില്‍ 3-0 നു പിന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഒപ്പത്തിനെത്താനാകുള്ളു. ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക് എന്നിവരെ നഷ്ടമായെങ്കിലും എബി ഡി വില്ലിയേഴ്സ് തിരികെ എത്തുന്നു എന്നത് ടീമിനു ഗുണകരമായ കാര്യമാണ്.

തിരികെ ടീമിലെത്തിയെങ്കിലും നാലാം ഏകദിനത്തില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. എയ്ഡന്‍ മാര്‍ക്രം തന്നെ ടീമിനെ നയിക്കും.

സ്ക്വാഡ്: എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ്, ലുംഗിസാനി ഗിഡി, ആന്‍ഡിലേ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ഖായ സോണ്ടോ, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement