ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശക്തരായ ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്തോനേഷ്യ മറികടന്നത്. 3-2 എന്ന സ്കോറിനായിരുന്നു ഇന്തോനേഷ്യയുടെ ജയം. അവസാന മത്സരത്തില്‍ മാത്രമാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ശ്രീകാന്ത് കിഡംബി നേരിട്ടുള്ള ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 21-17, 217-17നു ജോനാഥന്‍ ക്രിസ്റ്റിയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെ മറികടന്നത്. പുരുഷ ഡബിള്‍സില്‍ 18-21, 21-18, 24-22 എന്ന സ്കോറിനു ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത സിംഗിള്‍സ് മത്സരത്തില്‍ സായി പ്രണീത് 21–18, 21-19നു ആന്തണി ഗിന്‍ടിംഗിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.

എന്നാല്‍ രണ്ടാമത്തെ ഡബിള്‍സില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യത്തെ 21-14, 16-21, 12-21 എന്ന സ്കോറിനു ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തി. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം കൈവിട്ടത്. അവസാന മത്സരത്തില്‍ സുമീത് റെഡ്ഢിയും പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ 2-3നു മത്സരം അടിയറവു പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial