ആരോണ്‍ ഫിഞ്ച് സ്കാനുകള്‍ക്ക് വിധേയനാകും, താരം നാളെ കളിക്കുമോ എന്നതിനെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമെന്ന് ഓസ്ട്രേലിയ

Aaronfinch
- Advertisement -

ഇന്ത്യയ്ക്കെതിരെ ഒന്നാം ടി20യില്‍ ഫീല്‍ഡിംഗിനിടെ ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റിരുന്നു. താരത്തിന്റെ ഇടുപ്പിന്റെ സ്കാനിംഗ് നടത്തിയ ശേഷം മാത്രമേ താരം നാളെ കളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്ന് ഓസ്ട്രേലിയന‍ ടീം മാനേജ്മെന്റ് അറിയിച്ചു. ഫിഞ്ച് പിന്നീട് ബാറ്റ് ചെയ്യുവാനെത്തിയെങ്കിലും താരം ക്രീസില്‍ ഈ പരിക്ക് മൂലം പ്രയാസപ്പെടുന്നതാണ് കണ്ടത്.

അതിവേഗത്തില്‍ 35 റണ്‍സ് താരം നേടിയെങ്കിലും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം താരത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. താന്‍ ബാറ്റ് ചെയ്യുന്നതിനിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതായാണ് തനിക്ക് തോന്നിയതെന്ന് ഫിഞ്ച് പരിക്കിനെക്കുറിച്ച് പറഞ്ഞു.

നേരത്തെ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെ പരിക്ക് മൂലം നഷ്ടമായിരുന്നു. താരം അവസാന ഏകദിനത്തിലും ടി20 പരമ്പരയില്‍ നിന്നും പുറത്താകുകയായിരുന്നു. ഇത് കൂടാതെ ആഷ്ടണ്‍ അഗര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരും ഓസ്ട്രേലിയന്‍ നിരയില്‍ പരിക്കിന്റെ പിടിയിലാണ്.ോ

 

Advertisement