നൂറ് ശതമാനം ആത്മാര്‍ത്ഥത ഓസ്ട്രേലിയന്‍ താരങ്ങളില്‍ നിന്നുണ്ടായിട്ടില്ല – ആരോണ്‍ ഫിഞ്ച്

- Advertisement -

ഇംഗ്ലണ്ടിനോട് ഏറ്റ തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഓസ്ട്രേലിയന്‍ താരങ്ങളില്‍ നിന്ന് നൂറ് ശതമാനം ആത്മാര്‍ത്ഥതയുണ്ടായിട്ടില്ലെന്ന് പറഞ്ഞ് ആരോണ്‍ ഫിഞ്ച്. 20 പന്തിനിടെ നാല് വിക്കറ്റ് വീണതാണ് ഓസ്ട്രേലിയയ്ക്ക് മത്സരത്തില്‍ കാലിടറിയതെന്നും ഫിഞ്ച് വ്യക്തമാക്കി.

ഈ വിക്കറ്റില്‍ പുതിയ ബാറ്റ്സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് അറിയാമായിരുന്നുവെന്നും താനും ലാബൂഷാനെയും നിലയുറപ്പിച്ച ശേഷം വിക്കറ്റുകള്‍ നഷ്ടമാക്കിയത് തിരിച്ചടിയായി. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും ടോം കറന്റെയും ആദില്‍ റഷീദിന്റെയും കൂട്ടുകെട്ട് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കിയെന്നും ഫിഞ്ച് സൂചിപ്പിച്ചു.

ഏകദിനത്തിന് അനുയോജ്യമായ ഒരു പിച്ചായിരുന്നില്ലെങ്കിലും അത് ഒരു ഒഴിവുകഴിവായിട്ട് മാത്രമേ പറയാനാകൂവെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.

Advertisement