ചെൽസിയുടെ സ്വപ്ന നിര ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങും

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ഫ്രാങ്ക് ലമ്പാർഡിന്റെ ടീമിൽ ഇത്തവണ എല്ലാവർക്കും വലിയ പ്രതീക്ഷയാണ്. അത്രയ്ക്ക് വലിയ താരങ്ങളെ ആണ് ചെൽസി ഇത്തവണ പുതുതായി ടീമിൽ എത്തിച്ചിട്ടുള്ളത്. ഇന്ന് ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് ബ്രൈറ്റണെ ആണ് ചെൽസി നേരിടുന്നത്. കഴിഞ്ഞ ആഴ്ച ഇരുവരും പ്രീസീസൺ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു.

ടിമോ വെർനെർ, കായ് ഹവേർട്സ്, ഹകീം സിയെച്, തിയാഗോ സിൽവ, ബെൻ ചിൽവെൽ എന്നിങ്ങനെ ആരും കൊതിച്ചു പോലുന്ന ട്രാൻസ്ഫർ വിൻഡോ ആയിരുന്നു ചെൽസിക്ക്. ഈ താരങ്ങളിൽ സിയെചും ചിൽവെലും ഇന്ന് കളത്തിൽ ഉണ്ടായേക്കില്ല. രണ്ട് പേരും പരിക്കിന്റെ പിടിയിലാണ്. എങ്കിലും വെർണറിന്റെയും കായ് ഹവേർട്സിന്റെയും സിൽവയുടെയും ഒക്കെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനായി എല്ലാവരും ഉറ്റുനോക്കുകയാണ്.

ഇത്തവണ പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന് ലമ്പാർഡ് പറയുന്നു. വലിയ സൈനിംഗുകൾ വന്നത് കൊണ്ടു തന്നെ വലിയ സമ്മർദ്ദം തന്നെ ഇത്തവണ ലമ്പാർഡിന്റെ മേൽ ഉണ്ടാകും. ഇന്ന് രാത്രി 12.25നാണ് മത്സരം.

Advertisement