ഫിറ്റ്നെസ്സ് ടെസ്റ്റിന് വിധേയനാകുവാന്‍ ആരോണ്‍ ഫിഞ്ച്

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ആദ്യ ടി20യ്ക്ക് തൊട്ടുമുമ്പ് നായകന്‍ ആരോണ്‍ ഫിഞ്ചിന് ഫിറ്റ്നെസ്സ് ടെസ്റ്റ്. താരത്തിന് ചില അസ്വാസ്ഥ്യങ്ങളുള്ളതിനാല്‍ അഡിലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിന് സജ്ജനായിരിക്കുമോ എന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ടെസ്റ്റ്. മത്സരത്തിന് ഇനിയും രണ്ട് ദിവസമുള്ളതിനാല്‍ കാര്യങ്ങള്‍ എതിരാവില്ലെന്നാണ് ഫിഞ്ചും പ്രതീക്ഷിക്കുന്നത്. വിക്ടോറിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡിലെ മത്സരത്തിനിടെയാവും താരത്തിന് പരിക്ക് ഏറ്റതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫിഞ്ച് കളിക്കുന്നില്ലെങ്കില്‍ പാറ്റ് കമ്മിന്‍സാവും ഓസ്ട്രേലിയന്‍ നായകന്‍. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേത് ഒക്ടോബര്‍ 27ന് ആരംഭിക്കും. പിന്നീടുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 30, നവംബര്‍ 1 എന്നീ തീയ്യതികളിലും നടക്കും.

Advertisement