“എ ടി കെ ആരാധകരുടെ പിന്തുണ നേടേണ്ടതുണ്ട്”

- Advertisement -

ഐ എസ് എൽ ക്ലബായ എ ടി കെ കൊൽക്കത്ത ആരാധകരുടെ പിന്തുണ നേടേണ്ടതുണ്ട് എന്ന് പരിശീലകൻ ഹബ്ബാസ്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പോലുള്ള ക്ലബുകൾക്ക് വലിയ പിന്തുണ ലഭിക്കുമ്പോഴും എ ടി കെ ആരാധകർ ഇല്ലാതെ അലയുന്ന നേരത്തെയും ചർച്ചയായിരുന്നു. എ ടി കെയെ പിന്തുണക്കണം എന്ന് ആരാധകരോട് അപേക്ഷിക്കാൻ താനില്ല‌ പകരം തങ്ങളുടെ പ്രകടനം കൊണ്ട് ആ പിന്തുണ സ്വാഭാവികമായി വരണമെന്നു ഹബ്ബാസ് പറഞ്ഞു.

ആരാധകർ പിന്തുണച്ചാൽ വിജയിക്കാനുള്ള സാധ്യത 20 ശതമാനത്തോളം കൂടും. ആരാധകർ ഇല്ലേൽ വലിയ ബുദ്ധിമുട്ടായിരിക്കും എന്നും ഹബ്ബാസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് നിർഭാഗ്യം കൊണ്ടു മാത്രമാണ് പരാജയപ്പെട്ടത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. വിജയിക്കാൻ ആവാത്തതിൽ നിരാശയുണ്ട്. പക്ഷെ അത് കഴിഞ്ഞു എന്നും ഇനി അടുത്ത മത്സരം മാത്രമാണ് ചിന്തയെന്നും ഹബാസ് പറഞ്ഞു.

Advertisement