ആരോണ്‍ ഫിഞ്ചിന് ടിക് ടോക്ക് ചലഞ്ചുമായി വാര്‍ണര്‍, താന്‍ ക്രിക്കറ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചോളാമെന്ന് ഫിഞ്ച്

- Advertisement -

ലോക്ക്ഡൗണ്‍ സമയത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ സമയം ചെലവഴിക്കുന്നത് തന്റെ ഭാര്യയോടും മക്കളോടുമൊപ്പം ടിക് ടോക്ക് വിഡീയോകള്‍ ഉണ്ടാക്കിയാണ്. ഇന്ത്യന്‍ സിനിമപ്പാട്ടുകള്‍ക്ക് നൃത്തച്ചുവട് വെച്ച താരത്തിന്റെ വീഡിയോ ഈ അടുത്ത് വൈറല്‍ ആയിരുന്നു. ഇപ്പോള്‍ താരം തന്റെ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ടിക് ടോക്കില്‍ ചലഞ്ച് ചെയ്യുകയാണുണ്ടായത്. ചൂടുള്ള ചായയോ മറ്റോ കുടിക്കുമ്പോള്‍ വികൃതമായ ശബ്ദം ഉണ്ടാക്കിയ വാര്‍ണര്‍ ഫിഞ്ചിനോട് ചോദിക്കുന്നത് ആര്‍ക്കാണ് കൂടുതല്‍ മികച്ച രീതിയില്‍ ഇത് ചെയ്യാനാകുന്നതെന്നാണ്.

അടുത്താണ് ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അരങ്ങേറ്റം നടത്തിയത്. ഡേവിഡ് വാര്‍ണറിന്റെ ചലഞ്ച് ഏറ്റെടുത്ത ശേഷം പറഞ്ഞത് താന്‍ ക്രിക്കറ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലതെന്നാണ്.

Advertisement