സംഹാരതാണ്ഡവമാടി ഫിഞ്ച്-വാര്‍ണര്‍ കൂട്ടുകെട്ട്, ഇരുവരെയും പുറത്താക്കി മത്സരത്തിലേക്ക് തിരിച്ച് വന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ 193 റണ്‍സിന്റെ വലിയ സ്കോര്‍ നേടി ഓസ്ട്രേലിയ. ഓപ്പണിംഗ് കൂട്ടുകെട്ടായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും കത്തിക്കയറിയപ്പോള്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നിന്ന് 193 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 120 റണ്‍സ് നേടി.

വാര്‍ണര്‍ 57 റണ്‍സും ഫിഞ്ച് 55 റണ്‍സും നേടി. 37 പന്തില്‍ നിന്ന് 5 ഫോറും 2 സിക്സും അടക്കമായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. ഫിഞ്ച് 37 പന്തില്‍ നിന്ന് 6 ഫോറും 1 സിക്സും നേടി. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ 120/0 എന്ന നിലയില്‍ നിന്ന് 123/2 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണു.

പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് അവസാന പത്തോവറില്‍ നിന്ന് 79 റണ്‍സ് മാത്രമാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. 220ന് മേലുള്ള സ്കോര്‍ പിറക്കുമെന്ന തോന്നിപ്പിച്ച മത്സരത്തില്‍ ഓസ്ട്രേലിയയെ 200നകത്ത് എറിഞ്ഞിടാനായത് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച തിരിച്ചുവരവായി വിലയിരുത്താം.

Advertisement