പാക്കിസ്ഥാനെതിരെയുള്ള ഏകദിനം, എഡ്ജ്ബാസ്റ്റണിൽ 80 ശതമാനം കാണികളെ അനുവദിക്കും

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള ഏകദിനം, എഡ്ജ്ബാസ്റ്റണിൽ 80 ശതമാനം കാണികളെ അനുവദിക്കുംഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ എഡ്ജ്ബാസ്റ്റണിലെ മത്സരത്തിൽ 80 ശതമാനം കാണികളെ അനുവദിക്കുവാന്‍ തീരുമാനം. യുണൈറ്റഡ് കിംഗ്ഡം സര്‍ക്കാരിന്റെ ഈവന്റ്സ് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ജൂലൈ 13ന് ആണ് മത്സരം നടക്കുക.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. 11 വയസ്സിന് മുകളിലുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് വാക്സിന്‍ എടുത്തതിന്റെ തെളിവോ ഹാജരാക്കണം എന്നാണ് നിബന്ധന. 19000 കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ എഡ്ജ്ബാസ്റ്റണിൽ 70 ശതമാനം കാണികള്‍ക്ക് അനുവാദം കൊടുത്തിരുന്നു. അന്ന് നാല് ദിവസത്തിലായി 60000 കാണികള്‍ മത്സരം സ്റ്റേഡിയത്തിലെത്തി കണ്ടു. അന്ന് പക്ഷേ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ലായിരുന്നു.