ആദ്യ ടി20യിൽ പാകിസ്താന് 63 റൺസ് വിജയം

20211214 005625

പാകിസ്താനും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് 63 റൺസിന്റെ വിജയം. കറാച്ചിയിൽ നിന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുത്തു. പാകിസ്താനായി റിസ്വാൻ 78 റൺസുമായി ടോപ് സ്കോറർ ആയി. 52 പന്തിൽ നിന്ന് പത്ത് ബൗണ്ടറികൾ അടങ്ങിയതായിരുന്നു റിസ്വാന്റെ ഇന്നിങ്സ്. 68 റൺസുമായി ഹൈദറും പാകിസ്താനായി തിളങ്ങി.

രണ്ടാമത് ബാറ്റു ചെയ്ത വെസ്റ്റിൻഡീസിന് ആകെ 137 റൺസ് എടുക്കാനെ ആയുള്ളൂ. 31 റൺസ് എടുത്ത ഹോപ് മാത്രമെ അൽപ്പം എങ്കിലും വെസ്റ്റിൻഡീസ് നിരയിൽ പിടിച്ചു നിന്നുള്ളൂ. പാകിസ്താനായി വാസിം 4 വിക്കറ്റും ശദബ് 3 വിക്കറ്റും വീഴ്ത്തി.

Pakistan 200 for 6 (Rizwan 78, Haider 68, Nawaz 30*, Hosein 1-19)
West Indies 137 (Hope 31, Odean 24, Wasim 4-40, Shadab 3-17)

Previous articleറഫറി നന്നാവണം, കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പരാതി നൽകി
Next articleഇന്ന് ഐ എസ് എല്ലിൽ ഒഡീഷ ജംഷദ്പൂരിന് എതിരെ