541/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്

Bangladeshsrilanka

ശ്രീലങ്കയ്ക്കെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് 173 ഓവറില്‍ നിന്ന് 541/7 എന്ന നിലയില്‍ ബംഗ്ലാദേശ് ബാറ്റിംഗ് പുരോഗമിക്കുമ്പോളാണ് ടീം തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുന്നത്. മുഷ്ഫിക്കുര്‍ റഹിം 68 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ലിറ്റണ്‍ ദാസ് 50 റണ്‍സ് നേടി.

നേരത്തെ നസ്മുള്‍ ഹൊസൈന്‍ ഷാന്റെ(163), മോമിനുള്‍ ഹക്ക്(127), തമീം ഇക്ബാല്‍(90) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റ് നേടി.