ഇന്ത്യ ഡിക്ലയർ ചെയ്തു, ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിന് തകർച്ചയോടെ തുടക്കം

- Advertisement -

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിച്ച അതേ സ്കോറിന് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ന് തുടക്കം തന്നെ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു ഇന്ത്യ. ഇന്മലെ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 493 റൺസ് എന്ന നിലയിൽ ആയിരുന്നു കളി അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 343 റൺസിന്റെ ലീഡ് ഉണ്ട്.

ഇന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. 8 ഓവർ കഴിഞ്ഞപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ് ഉള്ളത്. ശദ്മാനും, കയെസുമാണ് പുറത്തായത്. ഇശാന്തും ഉമേഷും ആണ് വികറ്റ് പിഴുതത്.

Advertisement