300 റണ്‍സ് കൂട്ടുകെട്ടുമായി ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട്

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ പടുകൂറ്റന്‍ സ്കോറുമായി പാക്കിസ്ഥാന്‍. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 304 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടുകയായിരുന്നു. ഇന്നിംഗ്സിന്റെ 42ാം ഓവറിലാണ് സിംബാബ്‍വേയ്ക്ക് ആദ്യ വിക്കറ്റ് ലഭിക്കുന്നത്. വെല്ലിംഗ്ടണ്‍ മസകഡ്സയുടെ ഓവറില്‍ പുറത്താകുമ്പോള്‍ 122 പന്തില്‍ നിന്ന് 113 റണ്‍സാണ് ഇമാം ഉള്‍ ഹക്ക് നേടിയത്.

ഫകര്‍ സമന്‍ ആയിരുന്നു കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരി. 24 ബൗണ്ടറിയും 5 സിക്സും സഹിതം 156 പന്തില്‍ നിന്നാണ് സമന്‍ തന്റെ 210 റണ്‍സ് നേടി പുറത്താകാതെ നിന്നത്. പാക്കിസ്ഥാനു വേണ്ടി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമായി മാറി ഫകര്‍ സമന്‍ ഈ ഇരട്ട ശതകം സ്വന്തമാക്കിയതിലൂടെ.

ഏകദിനത്തിലെ തങ്ങളുട ഏറ്റവും ഉയര്‍ന്ന സ്കോറും പാക്കിസ്ഥാന്‍ ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കി. ആസിഫലി തന്റെ കന്നി അര്‍ദ്ധ ശതകമാണ് ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. 22 പന്തില്‍ നിന്നാണ് 50 റണ്‍സ് ആസിഫ് അലി സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement