മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

Sports Correspondent

മുഹമ്മദ് റിസ്വാന്റെ മികവാര്‍ന്ന ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി ജേസൺ റോയ് തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റ് വിജയം. പുറത്താകാതെ 57 പന്തിൽ 76 റൺസ് നേടിയ റിസ്വാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 154 റൺസാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ആദിൽ റഷീദ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് നേടി. 24 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 36 പന്തിൽ 64 റൺസ് നേടിയ ജേസൺ റോയ് ആണ് തിളങ്ങിയത്. ദാവിദ് മലന്‍ 31 റൺസ് നേടിയപ്പോള്‍ 21 റൺസ് വീതം നേടി ജോസ് ബട്‍ലറും 12 പന്തിൽ 21 റൺസ് നേടി ഓയിന്‍ മോര്‍ഗനും നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തത്.

7 വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം. പാക് ബൗളിംഗ് നിരയിൽ മുഹമ്മദ് ഹഫീസ് മൂന്ന് വിക്കറ്റ് നേടി.